
ആലപ്പുഴ: കായംകുളത്ത് വീണ്ടും ചന്ദനമര മോഷണം. ടൗൺ ജുമാ മസ്ജിദ് വളപ്പിൽ നിന്ന രണ്ട് ചന്ദനമരങ്ങൾ മോഷണം പോയി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 15 വർഷത്തോളം പ്രായമുള്ള മരങ്ങളാണ് മെഷീൻ വാൾ ഉപയോഗിച്ച് മുറിച്ചത്. സ്വിഫ്റ്റ് കാറിലും പെട്ടി ഓട്ടോയിലുമാണ് മൂന്നംഗ സംഘം പള്ളി കോമ്പൗണ്ടിൽ എത്തിയതെന്ന് സി.സി.ടിവി ദൃശ്യങ്ങളിൽ കാണുന്നതായി പളളി ഭാരവാഹികൾ പറഞ്ഞു.
ചന്ദന മരങ്ങൾക്ക് അമ്പതിനായിരത്തോളം രൂപ വില വരും. കായംകുളം പൊലീസ് കേസെടുത്തു. മാസങ്ങൾക്കു മുൻപ് എം.എസ്.എം ഹൈസ്കൂളിന് സമീപത്തെ വീടുകളിൽ നിന്ന് രണ്ടു ചന്ദന മരങ്ങൾ മോഷ്ടിച്ചിരുന്നു. കായംകുളത്തിന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് മുൻപും ചന്ദന മരങ്ങൾ മോഷണം പോയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam