
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ. അബുദാബിയിൽനിന്ന് എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (28) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1353.92 ഗ്രാം സ്വർണം പിടിച്ചെടുത്തു.
മിശ്രിത രൂപത്തിലാക്കിയ സ്വർണം ബെൽറ്റ് രൂപത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയിൽ പ്രത്യേക അറയുണ്ടാക്കി അതിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച ശേഷം, തിരിച്ചറിയാതിരിക്കാൻ വസ്ത്രം തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു.
സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1,93,55,640 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam