കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം നടപടി, അഞ്ചുപേർക്കെതിരെ കേസെടുത്തു

Published : Sep 27, 2026, 10:00 PM IST
KC Venugopal

Synopsis

കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് ഒടുവിൽ പോലീസ് നടപടി.

ആലപ്പുഴ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലീസ്. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് ഒടുവിൽ പോലീസ് നടപടി. ഡിജിപിക്ക് നേരിട്ട് പരാതി നൽകി രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും നിവേദനം നൽകിയത്. തുടർന്ന് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു. സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വ്യാജ സർട്ടിഫിക്കറ്റ്, ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ്ഷോപ്പ് ഉടമ പിടിയിൽ
കാണാതായ വയോധികൻ മരിച്ച നിലയിൽ, മൃതദേഹം വീടിനടുത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ