എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ്; വ്യാജ ട്രാഫിക് ചലാനുകൾ വഴി തട്ടിയത് ലക്ഷങ്ങൾ

Published : Jul 20, 2025, 10:51 AM IST
KERALA MVD

Synopsis

വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

കൊച്ചി: സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ രണ്ട് യു പി സ്വദേശികൾ പൊലീസിന്റെ പിടിയിലായി. കൊച്ചി സൈബർ പൊലീസാണ് ശ്രമകാരമായ അന്വേഷണത്തിനൊടുവിൽ വരാണസിയിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ നാളെ കൊച്ചിയിൽ എത്തിക്കും. 

വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ച് പണം തട്ടുകയായിരുന്നു പ്രതികളുടെ രീതി. 42 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു