'ഭക്തർക്ക് സ്പാ, കുട്ടികൾക്കുള്ള കളിസ്ഥലം, മൗണ്ടൻ വ്യൂ', ശബരിമല ഭക്തരുടെ പണം തട്ടുന്ന സംഘത്തെ പൊക്കി സൈബർ പൊലീസ്

Published : Mar 26, 2026, 10:13 PM IST
sabarimala

Synopsis

ഓൺലൈൻ സൈറ്റുകൾ ഭക്തരെ കബളിപ്പിച്ച് പണം തട്ടുന്നതായി പോലീസ് കണ്ടെത്തി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സൈറ്റായ 'tdb online' വഴി മാത്രം റൂമുകൾ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ലഭ്യമാക്കുന്നുവെന്ന് കാണിച്ച് ദേവസ്വം ബോർഡിന്റെ ഓൺലൈൻ സൈറ്റ് എന്ന വ്യാജേന ഓൺലൈൻ സൈറ്റുകൾ തുടങ്ങിയിട്ടുള്ളതായും ഇത്തരം സൈറ്റുകളിൽ ശബരിമലയിൽ ലഭ്യമല്ലാത്തതും ആചാരങ്ങൾക്ക് വിരുദ്ധമായതുമായ പല സംവിധാനങ്ങളും ഉള്ളതായും കാണിച്ച് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കി തട്ടിപ്പ് നടത്തി വരുന്നതായും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് അറിയിച്ചു.

ഇത്തരം വ്യാജ സൈറ്റുകളിൽ ഭക്തർക്ക് സ്പാ, കുട്ടികൾക്കുള്ള കളിസ്ഥലം, മൗണ്ടൻ സൈറ്റ് സീയിങ് തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതായി കാണിച്ച് 1500 രൂപ മുതൽ 25,000 രൂപ വരെ ബുക്ക് ചെയ്യുന്ന ഭക്തരിൽ നിന്നും ഈടാക്കുകയും തുടർന്ന് ശബരിമലയിൽ എത്തി റൂമിനായി ചെല്ലുമ്പോൾ മാത്രമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാകുന്നതെന്നും അറിയുന്നു. ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 12 ഓളം കോംപ്ലക്സുകളിൽ 400 ൽ അധികം മുറികളും 5 ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.

ഇതിൽ 14 മുറികൾ ദേവസ്വം ബോർഡിന്റെ ഐടി ഡിവിഷന്റെ നേരിട്ടുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോർഡ് നേരിട്ടുമാണ് ഭക്തജനങ്ങൾക്ക് നൽകി വരുന്നത്. ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ' tdb online ' എന്ന സൈറ്റ് മാത്രമേ ശബരിമലയിൽ റൂം ബുക്ക് ചെയ്യുന്നതിനായി പ്രവർത്തിക്കുന്നുള്ളൂ. ഇത്തരത്തിലുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിൽ തന്നെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ BNS 319 (2) , 318(4) , 3(5) വകുപ്പുകളും കൂടാതെ ഐടി ആക്ടിലെ 66(C) , 66(D) വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇത്തരം വ്യാജ സൈറ്റുകൾക്കെതിരെ ഭക്തന്മാർ ബോധവാന്മാരായിരിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം റൂമുകൾ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കര്‍ണാടക ആര്‍ടിസി ബസ് തൃശൂരിലെത്തിയപ്പോൾ പരിശോധന, യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന 62.5 ലക്ഷം രൂപ
താമസമില്ലാത്ത വീട്ടിൽ ഉടമ ചെന്നപ്പോൾ കിണറ്റിലുള്ള മോട്ടോര്‍ പോലുമില്ല, വെൽഡിങ് മെഷിനടക്കം ആക്രിക്ക് വിറ്റവരെ പൊക്കി പൊലീസ്