തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്ത് വീട്ടിൽ നിന്ന് വെൽഡിംഗ് മെഷീനുകളും മോട്ടറും മോഷ്ടിച്ച കേസിൽ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. വെങ്ങാനൂർ സ്വദേശികളായ സുനീഷ് (27),സതീഷ് (47),കല്ലിയൂർ സ്വദേശി അഭിൻ (22) എന്നിവരാണ് പിടിയിലായത്.
മുക്കോല പീച്ചോട്ടുകോണം സ്വദേശി വിൻസന്റിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വെൽഡിംഗ് മെഷീൻ,ഗ്രൈൻഡിംഗ് മെഷീൻ, കിണറ്റിലെ മോട്ടർ എന്നിവയാണ് മോഷ്ടിച്ചത്. സാധനങ്ങൾ സംഘം ആക്രിക്കടയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. ആൾതാമസമില്ലാതിരുന്ന വീട് കുത്തിത്തുറന്നാണ് പ്രതികൾ സാധനങ്ങൾ കടത്തിയത്.
സുനീഷ് പോക്സോ കേസിലും അഭിൻ വലിയമല സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജ്,എസ്ഐ റെജി തോമസ്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam