കരുവാരകുണ്ടിനെ ഭീതിയിലാക്കി അപ്രതീക്ഷിത കാറ്റ്, റബറും തെങ്ങും ജാതിയും കടപുഴകി, ലക്ഷങ്ങളുടെ നഷ്ടം

Published : Jul 27, 2024, 12:44 PM ISTUpdated : Jul 27, 2024, 12:51 PM IST
കരുവാരകുണ്ടിനെ ഭീതിയിലാക്കി അപ്രതീക്ഷിത കാറ്റ്, റബറും തെങ്ങും ജാതിയും കടപുഴകി, ലക്ഷങ്ങളുടെ നഷ്ടം

Synopsis

കൽക്കുണ്ടിൽ മാത്രം ഏക്കർ കണക്കിന് സ്ഥലത്തെ ജാതി, റബ്ബർ, കവുങ്ങ് മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി തൂണുകളും പൊട്ടിവീണു.

മലപ്പുറം:  മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ലക്ഷങ്ങളുടെ നാശനഷ്ടം. ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കാറ്റ് ആഞ്ഞടിച്ചത്. കൽകുണ്ട്, കേരള തുടങ്ങിയ ഭാ​ഗങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. കൽക്കുണ്ടിൽ മാത്രം ഏക്കർ കണക്കിന് സ്ഥലത്തെ ജാതി, റബ്ബർ, കവുങ്ങ് മരങ്ങള്‍ കടപുഴകി. നിരവധി വൈദ്യുതി തൂണുകളും പൊട്ടിവീണു. പലയിടത്തും ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. കേരളയിൽ സ്കൂളിന് സമീപം മരം പൊട്ടിവീണ് ഭീതി സൃഷ്ടിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി മാറ്റി. കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് കരുവാരകുണ്ട് മേഖലയിൽ പെയ്യുന്നത്. 

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും 51.4 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് അപ്രതീക്ഷിത മിന്നല്‍ ചുഴലിക്കാറ്റുകളുണ്ടാകുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ  5961 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. 11 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സമുണ്ടായെന്നും കെഎസ്ഇബി അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ