ബാലരാമപുരത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ചികിത്സയിലിരുന്ന ക്ഷീര കർഷൻ മരിച്ചു

Published : Oct 06, 2025, 10:05 PM IST
diary farmer killed in accident in Balaramapuram

Synopsis

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

തിരുവനന്തപുരം: ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് (52) മരിച്ചത്. ഇന്നലെ രാവിലെ വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചായിരുന്നു അപകടം. 

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് കേസെടുത്തു. ഭാര്യ: കുമാരി. മകൾ : സൂര്യ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി