സൊസൈറ്റിയിലെത്തിയ വിഷ്ണു ജീവനക്കാർക്ക് മുന്നിൽ 'പാലഭിഷേകം' ചെയ്തു, അർഹമായ വിലനൽകുന്നില്ലെന്ന് ആരോപണം

Published : Dec 30, 2025, 07:36 PM IST
Vishnu

Synopsis

ക്ഷീര കർഷകനായ വിഷ്ണു, സൊസൈറ്റി പാലിന് അർഹമായ വില നൽകാത്തതിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് ശരീരത്തിൽ പാലൊഴിച്ച് പ്രതിഷേധിച്ചു. പാൽ മറ്റൊരാളുടെ പേരിൽ ബില്ല് ചെയ്യുന്നുവെന്നും ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് വില കുറയ്ക്കുന്നുവെന്നും ആരോപിച്ചു.

കൊല്ലം: സൊസൈറ്റിയിൽ നൽകുന്ന പാലിന് അർഹമായ വില നൽകുന്നില്ല എന്നും ക്രമക്കേടുകൾ ആരോപിച്ചും ക്ഷീര കർഷകന്റെ വേറിട്ട പ്രതിഷേധം. പരവൂർ നെടുങ്ങോലം കൂനയിൽ ക്ഷീരോൽ പാദക സഹകരണ സംഘത്തിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നെടുങ്ങോലം സ്വദേശിയായ യുവ കർഷകൻ വിഷ്ണുവാണ് ശരീരത്തിലൂടെ പാലൊഴിച്ച് പ്രതിഷേധിച്ചത്. മാസങ്ങളായി ഇവിടെ പാൽ നൽകുന്ന വിഷ്ണുവിനോട് സൊസൈറ്റി ജീവനക്കാർ പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു ആരോപണം. നൽകുന്ന പാലിന് ഗുണനിലവാരമില്ലെന്ന് പറയുകയും അർഹമായ വില നൽകുന്നില്ലെന്നുമാണ് വിഷ്ണു പറയുന്നത്. താൻ നൽകുന്ന പാൽ മറ്റാരാളുടെ പേരിൽ ബില്ല് ചെയ്യുന്നതാണ് ഇവിടുത്തെ രീതിയെന്നും ആരോപിക്കുന്നു. 

ഇത് ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നും വിഷ്ണു പറയുന്നു. സൊസൈറ്റിയ്ക്കുള്ളിലെ രാഷ്ട്രീയ ഇടപെടലുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്. നിരവധി പശുക്കളുള്ള വിഷ്ണു ലിറ്റർ കണക്കിന് പാലാണ് ദിവസവും സൊസൈറ്റിയിൽ എത്തിക്കാറുള്ളത്. ക്ഷീരകൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണുവിന്റെ വേറിട്ട 'പാലഭിഷേക' പ്രതിഷേധവും സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്; ബംഗ്ലാദേശുമായുള്ള ബന്ധങ്ങൾ വഷളാകുന്നതിനിടെ നയതന്ത്ര നീക്കം
നെയ്യാറ്റിൻകരയിൽ ബാര്‍ ജീവനക്കാരൻ മരിച്ച നിലയിൽ, കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴെ വീണതെന്ന് സൂചന