കൊച്ചി ലുലുവിൽ ഇനി ഡാൻസ് സ്കൂളും; കലാമണ്ഡലം സോഫിയ സുധീപ് നേതൃത്വം നൽകുന്ന ഫൺടൂറ ഡാൻസ് അക്കാദമി തുറന്നു

Published : Oct 23, 2024, 11:37 PM IST
കൊച്ചി ലുലുവിൽ ഇനി ഡാൻസ് സ്കൂളും; കലാമണ്ഡലം സോഫിയ സുധീപ് നേതൃത്വം നൽകുന്ന ഫൺടൂറ ഡാൻസ് അക്കാദമി തുറന്നു

Synopsis

ലുലുവിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡാൻസ് സ്കൂൾ മാളിൽ തുറന്നത്. 

കൊച്ചി: പരമ്പരാഗത നൃത്തരൂപങ്ങൾ മുതൽ ആധുനിക ഫ്യൂഷൻ ഡാൻസ് പരിശീലനം വരെ ഉൾകൊള്ളുന്ന ക്ലാസുകളുമായി ലുലു ഡാൻസ് അക്കാദമി ഫൺടൂറ പാർട്ടി ഹാളിൽ തുറന്നു. കലാമണ്ഡലം സോഫിയ സുധീപ് നേതൃത്വം നൽകുന്ന ഏറ്റവും മികച്ച നൃത്ത പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുക. ലുലുവിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു ഡാൻസ് സ്കൂൾ മാളിൽ തുറന്നത്. 

ലുലു മാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, എഴുത്തുകാരൻ അഭിലാഷ് പിള്ള, നടിയും നൃത്തകിയുമായ കൃഷ്ണ പ്രഭ നായർ, എന്നിവർ ചേർന്ന് ഡാൻസ് അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗായകൻ കെ.എസ് സുധീപ് കുമാർ ,ലുലു റീജിനൽ ഡയറക്ടർ സാദിക് കാസിം,  ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി.സ്വരാജ് , കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്,  ഫൺടൂറ ജനറൽ മാനേജർ അംബികാപതി  എന്നിവർ പ്രസംഗിച്ചു. സമർപ്പൺ സ്കൂൾ ഓഫ് ഡാൻസിലെ അധ്യാപകരും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്രായഭേദമന്യേ ഏവർക്കും ഡാൻസ് ക്ലാസിൽ രജിസ്ടർ ചെയ്യാം. 

കുട്ടികളുടെ ഡാൻസ് ക്ലാസുകൾ നഷ്ടപ്പെടാതെ ലുലുവിലെത്തി വീട്ടിലേക്കുള്ള മുഴുവൻ സാധനങ്ങളും ഷോപ്പ് ചെയ്ത് ഏവർക്കും മടങ്ങാനാകും എന്നും ലുലു അധികൃതര്‍ പറഞ്ഞു. കൂടാതെ ഡാൻസ് ക്ലാസിനൊപ്പം ഫൺടൂറയിലെ ഗെയിമിങ് സെൻററും ആസ്വദിക്കാം. നൃത്തരംഗത്തെ മുൻനിര താരങ്ങളുടെ പ്രത്യേക പരിശീല ക്ലാസുകളും ലുലു ഫൺടൂറ ഡാൻസ് അക്കാദമിയിലുണ്ടാകും. കൂടുതൽ  വിവരങ്ങൾക്ക് ഫോൺ: +91 7306336066, +91 9778695499

ലുലു ​ഗ്രൂപ്പിന്റെ വമ്പൻ ഐപിഒ വരുന്നു; 25 % ഓഹരികൾ പൊതുവിപണിയിൽ വിൽക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ