മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ്; പരാതിയുമായി പ്രദേശവാസികൾ

Published : Feb 09, 2023, 11:47 PM IST
മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ്; പരാതിയുമായി പ്രദേശവാസികൾ

Synopsis

അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

കണ്ണൂര്‍: മാഹിപ്പുഴയിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതായി പ്രദേശവാസികളുടെ പരാതി. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിനും ഗതാഗത വകുപ്പിനും പരാതി നല്‍കി. അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് വലിയ അപകടത്തിന് കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

മാഹിപ്പുഴയിലെ മോന്താൽക്കടവിൽ അപകടകരമായ രീതിയിൽ ബോട്ടിംഗ് നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആഴമേറിയ പുഴയിൽ അപകടം വിളിച്ച് വരുത്തും വിധമാണ് ബോട്ട് ഓടിക്കുന്നത്. കുട്ടികൾ അടക്കമുള്ളവരെ യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ ബോട്ടിലിരുത്തിയാണ് യാത്ര. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബോട്ട് പ്രദേശത്ത് നിന്നും മാറ്റി. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തുമ്പോള്‍ അനുമതിയുള്ള ബോട്ടുകൾ മാത്രമേ കടവിൽ ഉണ്ടായിരുന്നുള്ളൂ. നടപടി എടുത്തില്ലെങ്കിൽ വീണ്ടും ബോട്ട് സർവ്വീസ് നടത്താൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, അപകടകരമായ ബോട്ടിംഗിന് അനുമതി കൊടുത്തിട്ടില്ലെന്നും സുരക്ഷ സംവിധാനങ്ങളോടെയുള്ള സാധാരണ ബോട്ടിന് മാത്രമേ അനുമതി ഉള്ളുവെന്നും പാനൂർ നഗരസഭയിലെയും ഏറാമല പഞ്ചായത്തിന്റെയും അധികൃതർ വ്യക്തമാക്കി. അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം ബോട്ടുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ ജൈവ വൈവിധ്യ ബോർഡിനും ഗതാഗത വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം