എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി: മരിച്ചത് കാവാലം സ്വദേശി

Published : Feb 09, 2023, 09:55 PM IST
എടത്വാ പാലത്തിന് താഴെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി: മരിച്ചത് കാവാലം സ്വദേശി

Synopsis

എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

എടത്വാ: എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  കുട്ടനാട് കാവാലം അഞ്ചാം വാർഡ് മുണ്ടടിത്തറ പൊന്നപ്പൻ്റെ മകൻ നിതിൻ (26) എന്നയാളാണ് മരിച്ചത് ഇന്ന് രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. 

യുവാവ് എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ബിൽ സെക്ഷനിൽ ജോലി നോക്കി വരികയായിരുന്നു. എടത്വാ പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു അമ്മ: ഓമന,  സഹോദരി: നീനൂ.

Read more:  മലപ്പുറത്ത് 14കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് 7 വർഷം കഠിന തടവ് ശിക്ഷ

അതേസമയം,ആലപ്പുഴ അരൂരിൽ ദമ്പതികൾ  മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.  67 കാരനായ തങ്കപ്പൻ മരിച്ചതറിഞ്ഞ് മണിക്കൂറുകൾക്കകം 61 വയസ് ഉള്ള ഭാര്യ കനക  കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അരുരിൽ കട്ടാമ്പള്ളിൽ തങ്കപ്പൻ രാവിലെയാണ് ശ്വാസകോശസംബന്ധമായ അസുഖം മൂലം   മരിക്കുന്നത്. ചുമട്ട്തൊഴിലാളിയായിരുന്നു. സംസ്കാരം  വൈകിട്ട്   വീട്ടു വളപ്പിൽ നടന്നു. ഇവർക്ക്  രണ്ടു മക്കളുണ്ട്.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു