
കല്‍പ്പറ്റ:സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. ഗ്രൗണ്ടിൽ ആളുകള്‍ നിൽക്കെയാണ് അഭ്യാസ പ്രകടനം നടത്തിയത്. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്‍റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഇതിനിടെ ഗ്രൗണ്ടിലൂടെ പോകാൻ ശ്രമിച്ചവരടക്കം പരിഭ്രാന്തിയിലായി. ഗ്രൗണ്ടിലൂടെ കടന്നുപോകൻ ശ്രമിച്ച അധ്യാപികയും കുട്ടിയും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടത്. കാറുകള്‍ പാഞ്ഞുവരുന്നത് കണ്ട അവര്‍ ഗ്രൗണ്ടിന് പുറത്തേക്ക് മാറി നിൽക്കുകയായിരുന്നു. പൊടിപാറിച്ചുകൊണ്ട് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സമീപത്തായിരുന്നു അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തിയത്. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്‍റെ കർശന നിർദേശം ലംഘിച്ചാണ് കുട്ടികളുടെ നടപടി. സംഭവത്തിൽ
വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. നാലു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam