അഞ്ച് വര്‍ഷത്തെ പരിചരണം ഫലം കണ്ടു; മാവേലിക്കരയില്‍ ഈന്തപ്പന വിളഞ്ഞു

Published : Jun 08, 2019, 08:24 PM ISTUpdated : Jun 08, 2019, 08:30 PM IST
അഞ്ച് വര്‍ഷത്തെ പരിചരണം ഫലം കണ്ടു;  മാവേലിക്കരയില്‍ ഈന്തപ്പന വിളഞ്ഞു

Synopsis

ദിവസേനയുള്ള നനയും പരിചരണവുമൊക്കെയായപ്പോൾ  മാവേലിക്കരയിലും ഈന്തപ്പന വിളവെടുപ്പിന് പാകമായി. അഞ്ച് വര്‍ഷത്തെ പരിപാലനത്തിന് ശേഷമാണ് ഈന്തപ്പനകള്‍ കായ്ക്കുന്നത്.

മാവേലിക്കര: ഗള്‍ഫ് നാടുകളിലെ പ്രതീതി ഉണര്‍ത്തി മാവേലിക്കരയില്‍ ഈന്തപ്പന കായ്ച്ചു. മാവേലിക്കര തഴക്കര സ്വദേശി ജോണിക്കുട്ടിയുടെ വീട്ടിലാണ് ഈന്തപ്പന വിളഞ്ഞത്. അഞ്ച് വര്‍ഷത്തെ പരിപാലനത്തിന് ശേഷമാണ് ഈന്തപ്പനകള്‍ കായ്ക്കുന്നത്. തൈ ഒന്നിന് പതിനയ്യായിരം രൂപയ്ക്കാണ് ജോണിയുടെ മകൻ ഈന്തപ്പന തൈകള്‍ വാങ്ങിയത്. 

കായ്ക്കുമെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ദിവസേനയുള്ള നനയും പരിചരണവുമൊക്കെയായപ്പോൾ  മാവേലിക്കരയിലും ഈന്തപ്പന വിളവെടുപ്പിന് പാകമായി. സംഭവം കേട്ടറിഞ്ഞ് നിരവധിയാളുകളാണ് ജോണിക്കുട്ടിയുടെ വീട്ടില്‍ നിത്യേനയെത്തുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജോണിക്കുട്ടി പറയുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൂന്നാലിങ്കല്‍ ജംഗ്ഷന് സമീപം നട്ടുച്ച നേരത്ത് കത്തിക്കുത്ത്; മകനെ കുത്തിയത് പിതാവ്, സ്ഥിരം അതിക്രമം സഹിക്കാതെ എന്ന് മൊഴി
പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി