
തിരുവനന്തപുരം : വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ( 79 ), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല. പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടുന്നത്. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു. അച്ഛൻ സദാശിവൻ ക്യാൻസർ രോഗിയാണ്. വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. ആയിരൂർ പൊലീസ് മകളുമായി സംസാരിച്ചതിന് ശേഷവും മകൾ യാതൊരു കാരണവശാലും വാതിൽ തുറക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടറിലേക്ക് മാറ്റി.
'മതസ്വാതന്ത്ര്യം നിഷേധിക്കരുത്', സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam