ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം 

Published : Oct 12, 2023, 09:41 AM ISTUpdated : Oct 12, 2023, 10:58 AM IST
ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം 

Synopsis

ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം.      

കണ്ണൂർ : കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആന ഓടിയ വഴിയിൽ, മത്സ്യ മാർക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ആന ഓടിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാൻ പ്രദേശത്ത് വലിയ ജനക്കൂട്ടം തമ്പടിച്ചിരുന്നു. ഇക്കൂട്ടത്തിൽ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ഓട്ടത്തിനിടെ  വീണുപോയതാകാമെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് ജോസ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലെത്താതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

ആനയെ തുരത്തിയത് ആളുകൾ ഒഴിഞ്ഞുപോയെന്ന് ഉറപ്പാക്കിയ ശേഷമാണെന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.  ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയെന്നാണ് നിഗമനം. ജോസ് എങ്ങനെ ആനയുടെ മുന്നിൽ പെട്ടെന്ന് അറിയില്ലെന്നും തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി. രതീഷ് വിശദീകരിച്ചു. 

ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക; യാത്രക്കാർ ഫയർ അലാം അടിച്ചു, പിന്നീടുണ്ടായത്...   

ഇന്നലെ മുഴുവൻ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന രാത്രിയോടെ കാട് കയറി. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മാട്ടറ ചോയിമടയിലെ തോട്ടത്തിൽ കടന്ന ആന പിന്നീട് കാട് കയറി. ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് ഇന്നലെ കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.  

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്