തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

Published : Nov 04, 2026, 12:48 PM IST
auto driver accident death

Synopsis

ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിയാനിയിൽ വേക്കിനാട് തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. 17 കിലോമീറ്റർ അകലെ നിന്നാണ് വിദ്യാധരന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് വിദ്യാധരനും ഭാര്യയും യാത്ര ചെയ്യുന്നതിനിടെ ഓട്ടോ പുഴയിലേക്ക് മറിഞ്ഞത്. കഴി‍ഞ്ഞ ദിവസങ്ങളിലെല്ലാം അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടായിരുന്നു. തുടർന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വിദ്യാധരനും ഭാര്യയും ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. കനത്ത മഴയെ തുടർന്ന് കുത്തിയൊലിട്ട തോട്ടിലേക്ക് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസിൻ്റെ അമിത വേ​ഗത, വീണ്ടും പൊലിഞ്ഞ് ജീവൻ; കൊച്ചിയിൽ കാൽനടയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം: കൊല്ലത്ത് നഴ്സിംഗ് വിദ്യാർഥിക്ക് ക്രൂരമർദനം, വാരിയെല്ലിന് ഗുരുതര പരിക്ക്