യൂണിഫോം ധരിച്ച് സ്കൂളിലേക്ക്, വസ്ത്രം മാറി നടന്ന് പോയി, മണ്ണൂത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

Published : Nov 04, 2026, 02:51 AM IST
joel missing

Synopsis

തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ്.

മണ്ണുത്തി: തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ്. സ്കൂൾ യൂണിഫോമിൽ രാവിലെ ഇറങ്ങിയ 15കാരൻ പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

വിവരം ലഭിക്കുന്നവർ വിളിക്കേണ്ട നമ്പർ

9496346562

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ പാഞ്ഞത് 8 കിലോമീറ്റർ, തിരുവല്ല സ്വദേശി കസ്റ്റഡിയിൽ