Infant Dead Body Found : തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

Web Desk   | Asianet News
Published : Dec 21, 2021, 12:30 PM ISTUpdated : Dec 21, 2021, 12:56 PM IST
Infant Dead Body Found : തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

Synopsis

മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

തൃശ്ശൂർ: നവജാതശിശുവിന്റെ മൃതദേഹം (Infant dead body) കനാലിൽ കണ്ടെത്തി. തൃശ്ശൂർ (Thrissur)  പൂങ്കുന്നത്തിന് (Poonkunnam) സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം  കണ്ടെത്തിയത്.

മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കനാലിലൂടെ ഒഴുകി വന്നതാണെന്ന് പൊലീസ് പറഞ്ഞു.  ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവല്ലയിൽ 13 വയസുകാരി ആറ്റിൽ ചാടി മരിച്ചു

തിരുവല്ല നെടുമ്പ്രത്ത് 13 വയസുകാരി മണിമല ആറ്റിൽ ചാടി മരിച്ചു. കല്ലുങ്കൽ സ്വദേശി നമിത ആണ് മരിച്ചത്. പഠിക്കാൻ പറഞ്ഞതിനെ തുടർന്ന് വീട്ടിൽ തർക്കമുണ്ടായതാണ് ആത്മഹത്യക്ക് കാരണം. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read Also: ഗോവയിൽ പോര് മുറുകുന്നു; കോൺ​ഗ്രസ് വിട്ട എംഎൽഎ ഇന്ന് തൃണമൂലിലേക്ക്, കെജ്രിവാളും സംസ്ഥാനത്ത്

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്