
തിരുവനന്തപുരം: റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി കരുണാകരന്റെ (84) മൃതദേഹമാണ് കണ്ടെത്തിയത്. കായലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam