
തിരുവനന്തപുരം: നഴ്സിംഗ് വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിന്റെ മുകളിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരള - തമിഴ്നാട് അതിർത്തിയിൽ കളിയാക്കാവിളയില്‍ സ്ഥിതി ചെയ്യുന്ന ഗ്രേസ് നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ സുമിത്രനെയാണ്(19) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയാണ് സുമിത്രൻ. ഒരു മുറിയിൽ നാലംഗ സംഘത്തിനൊപ്പം ആണ് സുമിത്രൻ ഹോസ്റ്റലിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം കോളേജ് വിട്ട് ഹോസ്റ്റലിൽ എത്തിയ സുമിത്രൻ വിഷമിച്ച് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് വിവരം തിരക്കിയിരുന്നുയെങ്കിലും മറുപടി നൽകിയില്ല എന്ന് സുഹൃത്തുകൾ പറയുന്നു. രാത്രി ഉറങ്ങാൻ കിടന്ന സുമിത്രൻ രാത്രി ഒരു മണിയോടെ ബാത്ത്റൂമിൽ പോകുന്നു എന്ന് പറഞ്ഞു പുറത്ത് പോയതായി ഒപ്പമുള്ളവർ പറയുന്നു. അടുത്ത ദിവസം രാവിലെ ആണ് സുമിത്രൻ മുറിയിൽ ഇല്ല എന്നത് സുഹൃത്തുകൾ ശ്രദ്ധിക്കുന്നത്.
തുടർന്ന് ഇവർ നടത്തിയ തെരച്ചിലിൽ ആണ് സുമിത്രനെ ടെറസിൽ നിന്ന് താഴേക്കു കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടുർന്ന് കോളേജ് അധികൃതർ കളിയാക്കാവിള പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. ടെറസിലെ നിന്ന് കയറി കെട്ടി താഴേക്ക് തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിൽ ദുരൂഹതയുള്ളതായി വിദ്യാർഥികൾ ആരോപിച്ചു. ഈ സ്ഥാപനത്തിൽ വിദ്യാർഥികളെ മാനസികമായും ശരീരികമായും പീഡിപ്പിച്ചത്തിന് മാനേജ്മെന്‍റിനെതിരെ മുൻപ് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുള്ളതാണെന്നും അന്വേഷണം വേണമെന്നുമാണ് വിദ്യാർത്ഥികൾ ആവശ്യം ഉന്നയിക്കുന്നത്. കളിയാക്കാവിള പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനടുത്ത് ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിന്റേത് കൊലപാതകമെന്ന് പൊലീസ് വിശദീകരിക്കുന്നത്. ജനുവരി 23 നാണ് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിനെ മുട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ അയല്‍വാസി കൂടിയായ ഉല്ലാസ് എന്നയാളാണ് പിടിയിലായത്.
തിരുവല്ലം ബൈപ്പാസിലെ റേസിംഗ് അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam