കൊച്ചിയിൽ ജീപ്പുമായി അഭ്യാസപ്രകടനം, നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു, യുവാവിനെതിരെ കേസ്

Published : Jan 29, 2023, 05:14 PM ISTUpdated : Jan 29, 2023, 05:18 PM IST
കൊച്ചിയിൽ ജീപ്പുമായി അഭ്യാസപ്രകടനം, നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു, യുവാവിനെതിരെ കേസ്

Synopsis

വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നുവെന്നാണ് വിവരം.

കൊച്ചി:  ഫോർട്ടുകൊച്ചിയിൽ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. ഫോർട്ടുകൊച്ചി പരേഡ് മൈതാനിയിൽ വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. വണ്ടി ഓടിച്ചിരുന്ന ഫോർട്ടുകൊച്ചി സ്വദേശി മൈക്കിൾ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു. വണ്ടി അതിവേഗം വളച്ചെടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നുവെന്നാണ് വിവരം.  വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. 

 

read more ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്

അതേ സമയം, തിരുവനന്തപുരം തിരുവല്ലത്ത് ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട്  ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അരവിന്ദ്. ഇയാളുടെ വാഹനമിടിച്ച് വഴിയാത്രക്കാരിയും മരിച്ചിരുന്നു.  ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി ബൈക്ക് റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യും മീറ്ററുകളോളം അകലെ തെറിച്ച് വീണു. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. 

ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു. ഇടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചു പോയ അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. ബൈക്ക് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി വീണു. 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്