പാറക്കുളത്തിൽ പൊങ്ങിക്കിടക്കുന്ന കാർ, അകത്ത് യുവാവിന്‍റെ മൃതദേഹം; സംഭവം കോട്ടയത്ത്, അന്വേഷണം

Published : Dec 29, 2023, 10:37 AM IST
പാറക്കുളത്തിൽ പൊങ്ങിക്കിടക്കുന്ന കാർ, അകത്ത് യുവാവിന്‍റെ മൃതദേഹം; സംഭവം കോട്ടയത്ത്, അന്വേഷണം

Synopsis

കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ കടയടച്ച് വരുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് നിഗമനം.

കോട്ടയം: കോട്ടയം കാണക്കാരയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്‍റെ ഒരു ഭാഗം  വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ്  പോലീസിൽ വിവരമറിയിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് സ്ഥാപനം നടത്തുന്ന ലീജീഷ് ഇന്നലെ രാത്രി കടയടച്ച് വരുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് നിഗമനം. കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്‍റെ പാടുകൾ പ്രദേശത്തു നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസ് ക്രെയിനിന്‍റെ സഹായത്തോടെ ഏറെ പാടുപെട്ടാണ് വാഹനം കരയ്ക്കെത്തിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നത്.  അപകടമരണം തന്നെയാണോ, ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നത് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More : വർക്കലയിൽ വീടിന് കാവൽ 7 കൂറ്റൻ നായ്ക്കൾ, തന്ത്രപൂർവ്വം മാറ്റി; സിനിമാ സ്റ്റൈലിൽ നീലനെയും സംഘത്തെയും പൊക്കി !

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം