ആയിരംതൈയില്‍ തീരത്തടിഞ്ഞ് വന്‍ തിമിംഗലം

By Web TeamFirst Published Jul 20, 2019, 7:31 PM IST
Highlights

മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് തിമിംഗലം തീരത്ത് ഒഴുകിയെത്തിയത്

ചേർത്തല: അർത്തുങ്കൽ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് തിമിംഗലം തീരത്ത് ഒഴുകിയെത്തിയത്. ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കടിഞ്ഞ നിലയില്‍ തിമിംഗലത്തെ കണ്ടെത്തിയത്. 

ഇതിന് 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. 10 വയസോളം പ്രായവും ജഡത്തിന് രണ്ടാഴ്ച്ചയിൽപ്പരം പഴക്കവുമുള്ളതായി അധികൃതർ വ്യക്തമാക്കി.

പ്രായമായതിനാലോ, ഉൾക്കടലിൽ കപ്പലിന്റെ ഭാഗങ്ങൾ കൊണ്ടുണ്ടായ അപകടത്തെത്തുടര്‍ന്നോ ചത്തതായിരിക്കാമെന്നും കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്നും അധികൃതർ പറഞ്ഞു. 

click me!