പാക്കറ്റ് തുറന്നതും ദുർഗന്ധം! കൊച്ചിയിൽ റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പുഴു; കമ്പനിക്ക് പിഴ

Published : May 25, 2025, 12:15 AM IST
പാക്കറ്റ് തുറന്നതും ദുർഗന്ധം! കൊച്ചിയിൽ റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പുഴു; കമ്പനിക്ക് പിഴ

Synopsis

ഉൽപ്പന്നത്തിന്റെ നിർമ്മാണ തീയതി 2024 ഏപ്രിൽ 6-ഉം എക്സ്പൈറി തീയതി 2025 ജനുവരി 5 ഉം ആണ് രേഖപ്പെടുത്തിയിരുന്നത്.

കൊച്ചി: സീൽ ചെയ്ത് ലഭിച്ച ഫ്രൂട്ട് മിക്സ്‌ ഭക്ഷ്യ ഉൽപ്പന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കർണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ഉപഭോക്താവ് 2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർമാർട്ടിൽ നിന്നാണ് KWALITY MIX FRUIT MUESLI എന്ന ഭക്ഷ്യ ഉൽപ്പന്നം വാങ്ങിയത്. ഉൽപ്പന്നത്തിന്റെ നിർമ്മാണ തീയതി 2024 ഏപ്രിൽ 6-ഉം എക്സ്പൈറി തീയതി 2025 ജനുവരി 5 ഉം ആണ്  രേഖപ്പെടുത്തിയിരുന്നത്. ഫ്രൂട്ട് മിക്സ് ഉപയോഗിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പാക്കറ്റിനുള്ളിൽ ചത്ത പുഴുവിനെ കണ്ടെത്തി.

ഉടൻ തന്നെ തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിച്ചു. ഭക്ഷ്യസുരക്ഷാ ലാബോറട്ടറിയിൽ നടന്ന പരിശോധനയിൽ  വാങ്ങിയ പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ല എന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ അവർ ശാരീരികവും മാനസികമായ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ ഉത്പന്നം മാറ്റി നൽകുക മാത്രമാണ് ചെയ്തത്. 

എതിർകക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചു എന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച്  നിരീക്ഷിച്ചു. ഉത്പന്ന വിലയായ ₹265.50 ഉപഭോക്താവിന് തിരികെ നൽകാൻ കോടതി വിധിച്ചു. ഇത് കൂടാതെ മാനക്ലേശത്തിനും, സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും നഷ്ടത്തിനും 20,000/- രൂപ നഷ്ടപരിഹാരവും, കോടതി ചെലവായി 10,000 രൂപയും 45 ദിവസത്തിനകം നൽകാൻ  എതിർകക്ഷിക്ക് ഉത്തരവ് നൽകി.

സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. ജിൻജർ ബിയറിൽ ചത്ത ഒച്ചിന്റെ അവശിഷ്ടം കണ്ടുവെന്ന ഡൊണോഗ് Vs സ്റ്റിവൻസെൺ എന്ന കേസിൽ 1932 ൽ ഇംഗ്ലണ്ടിലെ പ്രഭുസഭ പുറപ്പെടുവിച്ച ഉപഭോക്തൃ സംരക്ഷണത്തിലെ ചരിത്രപ്രസിദ്ധമായ വിധിന്യായവും ഉത്തരവിൽ  പരാമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ നിന്ന് ദമ്പതികള്‍ കണ്ണൂരിലെത്തി, സംശയം തോന്നിയ പൊലീസ് പരിശോധിച്ചു, പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎ
ഡ്രൈവറിന്‍റെ പണി തെറിച്ചു, കടുത്ത നടപടിയുമായി കെഎസ്ആർടിസി; നന്തിക്കരയിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ