തൃശൂരിലെ 2 സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ! സൈറൺ മുഴക്കി രോഗിയുമായി വന്ന ആംബുലൻസിനും രക്ഷയില്ല, കേസെടുത്തു

Published : Feb 03, 2025, 12:59 AM IST
തൃശൂരിലെ 2 സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ! സൈറൺ മുഴക്കി രോഗിയുമായി വന്ന ആംബുലൻസിനും രക്ഷയില്ല, കേസെടുത്തു

Synopsis

സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല

തൃശൂര്‍: ആംബുലന്‍സിന്‍റെ 'വഴി' തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. അത്യാസന നിലയിലായ രോഗിയുമായി പോയ ആംബുലന്‍സിനെയാണ് സ്വകാര്യ ബസുകള്‍ 'തടഞ്ഞ'ത്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ അന്തിക്കാട് പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകള്‍ മനഃപ്പൂര്‍വം ആംബുലന്‍സിന്റെ വഴിമുടക്കി എന്നാണ് പരാതി.

രാമനാട്ടുകരയെ നടുക്കിയ കൊലപാതകത്തിന് കാരണം മദ്യപാനത്തിനിടെ സ്വവർഗ രതിക്ക് നിർബന്ധിച്ചത്: ഇജാസിൻ്റെ കുറ്റസമ്മതം

തൃശൂര്‍ - വാടാനപ്പള്ളി സംസ്ഥാന പാതയില്‍ കാഞ്ഞാണി സെന്ററിലാണ് സംഭവം. ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാണ്. റോഡിന്റെ വീതി കുറവും പ്രശ്നമാണ്. ശനിയാഴ്ച വൈകീട്ട് 4.30 നായിരുന്നു സംഭവം. പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര 'സര്‍വതോഭദ്ര'-ത്തിന്റെ ആംബുലന്‍സിനാണ് സ്വകാര്യ ബസുകള്‍ വഴി കൊടുക്കാതിരുന്നത്. ശ്രീമുരുക, അനുശ്രീ, സെന്റ് മേരീസ് എന്നീ ബസ്സുകളാണ് മാര്‍ഗ തടസം ഉണ്ടാക്കിയത്.

ഒരു വരിയില്‍ ബ്ലോക്കില്‍പ്പെട്ട് വാഹനങ്ങള്‍ ഉണ്ടെങ്കിലും ആംബുലന്‍സ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറണ്‍ മുഴക്കി വന്ന ആംബുലന്‍സിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലന്‍സ് ഡ്രൈവറാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. രണ്ടു ബസുകള്‍ ചേര്‍ന്ന് റോങ്ങ് സൈഡില്‍ കയറി വന്ന് ആംബുലന്‍സിന്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലന്‍സ് വഴിയില്‍ കിടന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ് ഐ. കെ. അജിത്ത് വ്യക്തമാക്കി.

രണ്ടു വര്‍ഷം മുന്‍പ് സ്വകാര്യ ബസ് ഡ്രൈവര്‍ മനക്കൊടി ചേറ്റുപുഴയില്‍ വച്ച് ആംബുലന്‍സിനെ വഴി തടഞ്ഞ് ആശുപത്രിയില്‍ യഥാസമയം എത്തിക്കാന്‍ ആകാതെ വീട്ടമ്മ മരിച്ചിരുന്നത് വിവാദമായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മൂന്നു ബസുകള്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുടി ഡി വൈ എസ് പി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ