വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിക്ക് നേരെ വധഭീഷണി, പ്രതിയുടെ ബന്ധു പിടിയിൽ

Published : May 29, 2022, 09:00 AM ISTUpdated : May 29, 2022, 09:21 AM IST
വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിക്ക് നേരെ വധഭീഷണി, പ്രതിയുടെ ബന്ധു പിടിയിൽ

Synopsis

വിദേശ വനിത കൊല്ലപ്പെട്ട കേസിൽ  പിടിയിലായ പ്രതികളുടെ ബന്ധുവാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

തിരുവനന്തപുരം:  വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിക്കെതിരെ വധ ഭീഷണി മുഴക്കിയ ആളെ തിരുവല്ലം പൊലീസ് പിടികൂടി. തിരുവല്ലം തിനവിള പുത്തൻവീട്ടിൽ ജയപാലനെയാണ് (54) തിരുവല്ലം പൊലീസ് പിടികൂടിയത്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ സാക്ഷിയായ തിരുവല്ലം ശാന്തിപുരം സ്വദേശി പ്രദീപിനെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ഇയാളെ പിടികൂടിയിരുന്നത്. 

വിദേശ വനിത കൊല്ലപ്പെട്ട കേസിൽ  പിടിയിലായ പ്രതികളുടെ ബന്ധുവാണ് ഇയാൾ എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കേസിൽ സാക്ഷിയായ വ്യക്തിയുടെ സുഹൃത്തുക്കളോട് ഈ വരുന്ന ഒന്നാം തിയതി വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ കോടതി കേസ് വിളിക്കുമെന്നും നിലവിൽ പ്രതികളായവർക്കേതിരെ പൊലീസ് കുറ്റം കെട്ടി ചമച്ചത് ആണെന്ന് പറയണമെന്നും അല്ലാത്ത പക്ഷം പ്രതികൾക്ക് ശിക്ഷ ലഭിച്ചാൽ സാക്ഷിയെ കൊലപ്പെടുത്തുമെന്നും നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 

2018 ഏപ്രിൽ 20 നാണ് ലിത്വാനിയ സ്വദേശിനിയുടെ മൃതദേഹം പനതുറയ്ക്ക് സമീപം കണ്ടെത്തുന്നത്. സംഭവത്തിൽ ഉമേഷ്, ഉദയൻ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇതിൻ്റെ വിചാരണ നടക്കാൻ പോകുന്നതിനിടയിലാണ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്