എട്ട് വിദ്യാർഥികൾ അപകടത്തിൽപ്പെട്ട് മരിച്ച സംഭവം: മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ അധികൃതർ പരിശോധന നടത്തി

Published : Sep 08, 2026, 10:15 PM IST
Mannuthy Edappally National Highway

Synopsis

കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികൾ മരിച്ച അപകടത്തെ തുടർന്ന് മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ അധികൃതർ പരിശോധന നടത്തി. സർക്കാർ നിർദേശപ്രകാരം നടന്ന പരിശോധനയിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവർ പങ്കെടുത്തു. സൂചന ബോർഡുകൾ, സിഗ്നലുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംഘം വിലയിരുത്തി.

തൃശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികൾ അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ അധികൃതർ പരിശോധന നടത്തി. സർക്കാർ നിർദേശപ്രകാരമായിരുന്നു പരിശോധന. സൂചന ബോർഡുകൾ, സിഗ്നലുകൾ, അനധികൃത പാർക്കിങ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് സംഘം വിലയിരുത്തിയത്.

പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി, മേൽപ്പാലം നിർമാണ കരാറുകാർ, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. ദേശീയപാതയിൽ തലോർ ജെറുസലേം ധ്യാനകേന്ദ്രം മുതൽ പൊങ്ങം വരെയായിരുന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഈ പരിശോധന നടന്നത്.

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി എന്നിവരും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പുതുക്കാട് മേൽപ്പാലം കൂടുതൽ തൂണുകളിലായി നിർമ്മിക്കണമെന്നും മുപ്ലിയം റോഡിൽ നിന്നും ദേശീയപാത മുറിച്ചു കടക്കുന്നതിന് പ്രവേശന വഴി അനുവദിക്കണമെന്നും പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വ്യാഴാഴ്ച പുതുക്കാട് പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും ചേരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് തിരുവമ്പാടിയിൽ 5.96 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
25 ക്രിമിനല്‍ കേസുകളിലെ പ്രതി, കാപ്പ ചുമത്തിയ 40കാരൻ സ്‌കൂട്ടര്‍ മോഷണക്കേസില്‍ രണ്ടാം തവണയും പിടിയില്‍