ഇരുളത്തെ പുള്ളിമാന്‍വേട്ട; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Published : Aug 07, 2021, 10:40 PM IST
ഇരുളത്തെ പുള്ളിമാന്‍വേട്ട; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Synopsis

ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കല്ലോന്നിക്കുന്നില്‍ പുള്ളിമാനെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയെന്ന കേസിലാണ് മൂന്നുപേരും പിടിയിലായത്. 

കല്‍പ്പറ്റ: പുല്‍പ്പള്ളിക്കടുത്ത ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ വേട്ടയാടിയെന്ന കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇരുളം കല്ലോന്നിക്കുന്ന് സ്വദേശികളായ പൊന്തന്‍മാക്കന്‍ ലിനിന്‍, കല്ലിങ്കല്‍ ഷിജു, കൂനന്‍മാക്കില്‍ വിനു എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് കല്ലോന്നിക്കുന്നില്‍ പുള്ളിമാനെ തോക്ക് ഉപയോഗിച്ച് വേട്ടയാടിയെന്ന കേസിലാണ് മൂന്നുപേരും പിടിയിലായത്. 
വേട്ടസംഘത്തിലെ പ്രധാനിയെന്ന് പറയുന്ന പാലക്കാട് മഴുവഞ്ചേരി സ്വദേശിയായ ടൈറ്റസ് ജോര്‍ജ് (33) ആണ് കേസില്‍ ആദ്യം പിടിയിലായത്. ഈ കേസില്‍ ഇതുവരെയായി എട്ട് പേരാണ് അറസ്റ്റിലായത്. എല്ലാവരും ഇപ്പോള്‍ റിമാന്റിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്