
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ആര്യ രാജേന്ദ്രന്‍റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചാണക്യ ന്യൂസ് ടിവി എന്ന പേരിൽ ഒരു ഓൺലൈൻ ചാനലും ഫെയ്സ്ബുക്ക് പേജും നടത്തുന്ന ഇയാൾ, നിരന്തരമായി തന്‍റെ ചാനലിലൂടെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. അമരമ്പലം, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ നിരവധി പൊലീസ് സ്റ്റേഷനിൽ ബൈജുവിനെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam