കടകംപള്ളിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, മാനനഷ്ടക്കേസിൽ സതീശന്റെ മറുപടി കോടതിയിൽ, ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പോര് മുറുകുന്നു

Published : Mar 30, 2026, 10:00 PM IST
Kadakampally Surendran

Synopsis

മന്ത്രിയെന്ന നിലയില്‍ കടകംപള്ളിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സതീശന്‍ വാദിക്കുമ്പോൾ, മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കടകംപള്ളിയും രംഗത്തുണ്ട്. ഇരുവരും തമ്മിലുള്ള നിയമപോരാട്ടം തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്.

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂടാതെ ക്ഷേത്രങ്ങളിലെ സ്വത്ത് ഉൾപ്പെടെയുള്ളവ സംരക്ഷിക്കേണ്ട ചുമതല ദേവസം ബോർഡിനോടൊപ്പം സർക്കാറിനും പൂർണ്ണ ഉത്തരവാദിത്യം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു.

തെറ്റായ വാർത്തകൾ നിരന്തരമായി മാധ്യമങ്ങൾക്ക് നൽകി തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കടകംപള്ളി സുരേന്ദ്രന് വിലക്കണം എന്ന് കാട്ടി പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജിയിൽ കടകംപള്ളിക്ക് ഏപ്രിൽ ഒന്നിന് ഇതിൽ തർക്കം സമർപ്പിക്കാൻ നിർദ്ദേശം നൽകി. തിരുവനന്തപുരം സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 2016 മുതല്‍ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുളളത്.

ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉളളപോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയില്‍ കടകംപളളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. എന്നാൽ സർക്കാറിന് ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്വം ഇല്ലാ എന്നാണ് കടകപള്ളിയുടെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന്‍ മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അടുപ്പക്കാർക്കായി ഭരണം തീരും മുൻപ് പുതിയ പട്ടിക', പിആര്‍ഡി നിയമനം സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമെന്ന് കെസി വേണുഗോപാല്‍
ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം; സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ്