കോളേജ് വിട്ടുവരാൻ കാത്തിരുന്നു, റോഡിൽ വാക്കേറ്റം, തലയ്ക്ക് വെട്ടി; കാരണം പ്രണയനൈരാശ്യമെന്ന് പ്രതി

Published : Jun 09, 2022, 08:15 PM ISTUpdated : Jul 03, 2022, 08:58 AM IST
കോളേജ് വിട്ടുവരാൻ കാത്തിരുന്നു, റോഡിൽ വാക്കേറ്റം, തലയ്ക്ക് വെട്ടി; കാരണം പ്രണയനൈരാശ്യമെന്ന് പ്രതി

Synopsis

Nadapuram murder attempt കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹ്യക്ക് ശ്രമിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് യുവാവിന്റെ മൊഴി. 

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആത്മഹ്യക്ക് ശ്രമിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് യുവാവിന്റെ മൊഴി. നാദാപുരം പേരോട് സ്വദേശിയും ബികോം വിദ്യാര്‍ത്ഥിനിയുമായ നഹീമയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.  ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കോളജ് വിട്ട് വരും വഴി കുറ്റ്യാടി മൊകേരി സ്വദേശി റഫ്‍നാസ് എന്ന 22 കാരന്‍ നഹീമയ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കാത്തിരുന്ന റഫ്‍നാസും നീഹമയുമായി റോഡില്‍ വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ കൈയില്‍ കരുതിയ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് ആക്രമണം നടത്തിയ റഫ്‍നാസ് പൊലീസിന് മൊഴി നല്‍കി. വെട്ടുകത്തികൊണ്ടുളള ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വടകര സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

നഹീമയുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. നഹീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച റഫ്‍നാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നഹീമയും റഫ‍്നാസും പ്ളസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. ആക്രമണത്തിനു കാരണം പ്രണയ നൈരാശ്യമെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

ഓൺലൈൻ ചൂതാട്ടത്തിൽ പത്ത് ലക്ഷം പോയി, യുവതി ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ​ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷം മുമ്പ് ഭാ​ഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയായിരുന്നു ഭവാനി. 

ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോ​ഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോ​ഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. കളിയിൽ 10 ലക്ഷത്തോളം രൂപ ഭവാനിക്ക് നഷ്ടമായെന്നാണ് സൂചന. 

മരിക്കുന്നതിന് നാല് ദിവസം മുന്നെ തനിക്ക് നേരിട്ട് നഷ്ടം ഭവാനി തന്റെ സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഭവാനിയെ ഇവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭവാനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Read Also: പബ്ജി കളിക്കാൻ അനുവദിച്ചില്ല, മകൻ അമ്മയെ വെടിവച്ച് കൊന്നു, ഉപയോഗിച്ചത് അച്ഛന്റെ തോക്ക്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭവാനി ശക്തയായ സ്ത്രീ ആയിരുന്നെന്നും ഭരതനാട്യം നർത്തകിയായിരുന്നെന്നും അവളുടെ സുഹൃത്തുക്കളിലൊരാൾ ട്വിറ്ററിൽ കുറിച്ചു. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഈ വർഷം മാർച്ചിൽ തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി പറഞ്ഞിരുന്നു.  മുൻ എഐഎഡിഎംകെ സർക്കാർ 2020 ൽ ഓൺലൈൻ ചൂതാട്ടം നിർത്തലാക്കിക്കൊണ്ട് ഓർഡിനൻസ് ഇറക്കിയിരുന്നു. എന്നാൽ ഇത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് കോടതി ഓർഡിനൻസ് സ്റ്റേ ചെയ്തത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി