Latest Videos

പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ

By Web TeamFirst Published Feb 7, 2021, 7:40 PM IST
Highlights

ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ  നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍

കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ  നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍. കഴിഞ്ഞ മൂന്നിനു ബാലുശേരി സ്‌റ്റേഷനില്‍ നിന്നു സൂത്രത്തില്‍ മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ദിവസങ്ങള്‍ക്കു ശേഷമാണ് പൊന്നാനിയില്‍ നിന്നു പിടികൂടുന്നത്. 

പൊന്നാനിയിൽ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഇയാളെ  പൊന്നാനി പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടുന്നത്. കഴിഞ്ഞ മൂന്നാം തിയതി കാറില്‍ കടത്തുകയായിരുന്ന നാലു കിലോഗ്രാം കഞ്ചാവുമായി ആവള സ്വദേശി മുഹമ്മദ് ഹര്‍ഷാദിനൊപ്പമാണ് മുഹമ്മദ് ഷരീഫിനെ പൊലീസ് പിടികൂടിയത്. 

വൈകിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെയാണ് ഇരുവരും കടന്നുകളഞ്ഞത്. കൂട്ടുപ്രതിയെ ഉടന്‍ പിടികൂടിയെങ്കിലും മൂഹമ്മദ് ഷറീഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട തെരച്ചലിനിടയിലാണ് പൊന്നാനിയില്‍ നിന്ന് ഇയാളെ പിടിയിലാകുന്നത്.

click me!