
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെയും ഷൈമയുടെയും മകള്‍ അമൃത (19) ആണ് മരിച്ചത്. വൈകുന്നേരം 3.30 ഓടെയാണ് അമൃതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സഹോദരങ്ങൾ : അമയ, അമല്‍.
കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് : കുപ്പിയുടെ അടപ്പ് (Bottle cap ) തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.
നാടകത്തിനിടെ കുഴഞ്ഞുവീണു, അഭിനയമാണെന്ന് കരുതി കാണികളനങ്ങാതെ നിന്നു, വിദ്യാർത്ഥി മരിച്ചു
യേശുവിന്റെ കുരിശുമരണം(Jesus's crucifixion) അഭിനയിക്കുന്നതിന്റെ ഇടയിൽ നൈജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. എന്നാൽ, ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കാണികൾ കരുതി. ദുഃഖവെള്ളി ദിവസമാണ് സംഭവമുണ്ടായത്. നൈജീരിയൻ പത്രമായ വാൻഗാർഡ് പറയുന്നതനുസരിച്ച്, നൈജീരിയയിലെ ക്ലരിയാന്റിയൻ യൂണിവേഴ്‌സിറ്റി സെമിനാരിയിൽ അച്ഛൻ പട്ടത്തിന് പഠിക്കുകയായിരുന്നു 25 -കാരനായ സുലെ ആംബ്രോസ്(Sule Ambrose).
എല്ലാവർഷവും എന്നപോലെ ഇപ്രാവശ്യവും യേശുക്രിസ്തുവിന്റെ മരണത്തെയും ഉയർത്തെഴുന്നെൽപ്പിനെയും കുറിച്ച് പറയാൻ കത്തോലിക്കാ സ്കൂൾ ഒരു നാടകം സംഘടിപ്പിച്ചു. യേശുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്‌കരണമായ "പാഷൻ ഓഫ് ക്രൈസ്റ്റ്" എന്ന നാടകമാണ് അന്ന് അവിടെ അരങ്ങേറിയത്. നാടകത്തിൽ ആംബ്രോസും അഭിനയിക്കുന്നുണ്ടായിരുന്നു. യേശുവിന്റെ ശിഷ്യനായ സൈമൺ പീറ്ററിന്റെ വേഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
നീളമുള്ള വെളുത്ത അങ്കി ധരിച്ച് അദ്ദേഹം യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യനായ സൈമൺ പീറ്ററായി രംഗത്തെത്തി. എന്നാൽ നാടകത്തിൽ ആംബ്രോസിന്റെ പ്രകടനത്തിനിടെ, അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണു. രക്തസ്രാവമുണ്ടാകാൻ തുടങ്ങി. എന്നാൽ ഇത് കണ്ട് നിന്ന കാണികൾക്ക് കാര്യം ആദ്യം പിടികിട്ടിയില്ല. ഇത് നാടകത്തിലുള്ള ഒരു ഭാഗമാണെന്നും, ആംബ്രോസ് തകർത്ത് അഭിനയിക്കുകയാണെന്നും കാണികൾ വിചാരിച്ചു. അവർ അദ്ദേഹത്തിന്റെ അഭിനയം കണ്ട് കയ്യടിച്ചു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടത്. ഉടനെ തന്നെ അവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, പക്ഷേ വൈകിപ്പോയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല.
'ആദ്യം ഇത് കണ്ടപ്പോൾ ഞങ്ങൾ കരുതിയത് അതൊരു തമാശയാണെന്നാണ്. ഇത് നാടകത്തിന്റെ ഭാഗമാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. അദ്ദേഹത്തിന് എഴുന്നേൽക്കാൻ പറ്റാതെ വന്നപ്പോഴാണ് കളിയല്ല, കാര്യമാണെന്ന് മനസ്സിലായത്. ഇത് അറിഞ്ഞതും ഞങ്ങൾ അദ്ദേഹത്തെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട്, നില ഗുരുതരമായപ്പോൾ അദ്ദേഹത്തെ അവിടെ നിന്ന് ഫെഡറൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു" നാടകം കണ്ട് നിന്ന കാണികളിൽ ഒരാളായ മൈക്കൽ എലുവ പറഞ്ഞു.
അതേസമയം, അംബ്രോസിന്റെ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. സംഭവത്തെ തുടർന്ന്, സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റർമാർ എല്ലാ ഈസ്റ്റർ പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു. തെക്കുകിഴക്കൻ നൈജീരിയയിലാണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam