
ആലപ്പുഴ: ആലപ്പുഴയിൽ (Alappuzha) അപൂര്‍വ്വ വിവാഹം (Marriage). ഇരട്ടസഹോദരികമാര്‍ക്ക് (Twin Sisters) വരൻമാരായി (Grooms) എത്തിയതും ഇരട്ടകൾ. വെളിയനാട് കല്ലൂർ വീട്ടിൽ രാധാകൃഷ്ണപ്പണിക്കരുടെയും മിനിയുടെയും ഇരട്ടമക്കൾ രമ്യാകൃഷ്ണനും മീരാകൃഷ്ണനുമാണ് ഇരട്ട സഹോദരൻമാരായ വരന്മാർ മിന്നുകെട്ടിയത്. അടൂർ ഇടമണ്ണൂർ അഞ്ജലി വീട്ടിൽ രാജ്കുമാറിന്റെയും രാജേശ്വരിയുടെയും മക്കൾ അശോക് കുമാറും അനിൽകുമാറുമായിരുന്നു വരന്മാർ.
ജനിച്ചതു മുതൽ ഇതുവരെയും രമ്യയും മീരയും പിരിഞ്ഞു കഴിഞ്ഞിട്ടില്ല. അതുകൊണ്ട് വിവാഹാനന്തര ജീവിതവും ഒരു വീട്ടിൽ ആകണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. സമാനമായ ചിന്തയായിരുന്നു അശോകിനും അനിലിനും ഉണ്ടായിരുന്നത്. തങ്ങൾക്ക് വധുവായി വരുന്നത് ഇരട്ടകൾ തന്നെ ആകണമെന്ന് അവരും ആഗ്രഹിച്ചു.
ഈ രണ്ട് ഇരട്ട സഹോദരങ്ങളുടെയും ആഗ്രഹമാണ് ഈ അപൂര്‍വ്വ വിവാഹത്തിലെത്തിച്ചത്. ഞായറാഴ്ച അമ്പലപ്പുഴ കൃഷ്ണസ്വാമീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രമ്യ ഇപ്പോൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയാണ്. മീര ബിരുദപഠനം കഴിഞ്ഞു നിൽക്കുന്നു. അശോകും അനിലും വിദേശത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam