
ഇടുക്കി: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്ററുകളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുവാന്‍ നിയമസഭാ സമിതി മൂന്നാറില്‍ സിറ്റംങ്ങ് നടത്തി. അധ്യക്ഷ യു പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറ് പരാതികള്‍ ലഭിച്ചതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി. 2015 മുതല്‍ സമിതിക്ക് ലഭിച്ച പരാതികളില്‍ ജനറല്‍ സ്വഭാവമുള്ള ആറ് പരാതികളാണ് നിയമസഭാ സമിതി പരിഗണിച്ചത്. ഇതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മറ്റുള്ള നാല് പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ യു പ്രതിഭ പറഞ്ഞു.
മൂന്നാറില്‍ നിലനില്‍ക്കുന്ന പട്ടയ പ്രശ്‌നങ്ങളും കുടിവെള്ളവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സമിതിയില്‍ കൂടുതലായി എത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. വൈകിവരുന്ന നീതി നീതിയല്ലെന്ന കാഴ്ചപ്പാടാണ് സമിതിക്കുള്ളതെന്നും പരാതികള്‍ അപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിയണമെന്നും പ്രതിഭ പറഞ്ഞു. സമിതി അംഗങ്ങളായ സദ്ദീപ് ജോസഫ്, ഒഎസ് അംബിക, ശാന്തകുമാര്‍ കെ, സികെ ആശ, കാനത്തില്‍ ജമീല എന്നിവരും അഡീഷനല്‍ സെക്രട്ടറി അബ്ദുള്‍ നാസറും സിറ്റിംങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam