
ഇടുക്കി: മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 16000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പത്ത് സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് യുവാവ് മുന്നാറില്‍ എത്തി. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശി പ്രദീപ്കുമാറാണ് 2021 നവംബറില്‍ തുടങ്ങിയ സൈക്കിള്‍ റാലിയുമായി മൂന്നാറിലെത്തിയത്. രാജ്യത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശി പ്രദീപ്കുമാറാണ് 2021 നവംബറില്‍ സൈക്കിള്‍ റാലി ആരംഭിച്ചത്.
16000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പത്ത് സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് മൂന്നാറില്‍ എത്തി ചേര്‍ന്ന യുവാവിനെ മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരുടെ നേതൃത്വത്തില്‍ ആദരിക്കുകയും പണം സംഭരിച്ച് നല്‍കുകയും ചെയ്തു. കാലടിയില്‍ നിന്ന് മൂന്നാറില്‍ എത്തിയ സൈക്കിള്‍ ഗ്ലബ്ബുകാരും പ്രദീപ്കുമാറിനെ ആദരിച്ചു. പല സംസ്ഥാനങ്ങളിലും എത്തിചേരുമ്പോള്‍ പെതു ജനങ്ങളും ജനപ്രതിനിധികളും വലിയ ആദരവാണ് നല്‍കിയതെന്ന് യുവാവ് പറഞ്ഞു.
ഒരു ദിവസം പരമാവധി 110 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടും വഴിയോരങ്ങള്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്രമിക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് കൈയ്യില്‍ 140 രൂപയുമായാണ് രാജ്യത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹായിക്കണമെന്ന് അവശ്യപ്പെട്ട് യാത്ര തുടര്‍ന്നതെന്നും എത്തിചേരുന്ന സ്ഥലങ്ങളില്‍ ആളുകളുടെ സഹായങ്ങളും പ്രചോദനങ്ങളുമാണ് താന്‍ ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടാന്‍ കാരണമായതെന്നും യുവാവ് പ്രതികരിച്ചു. ഒരു ലക്ഷം കിലോമിറ്റര്‍ സൈക്കിള്‍ ചവിട്ടി തന്റെ നാട്ടിലെക്ക് മടങ്ങണമെന്നാണ് പ്രദീപ്കുമാറിന്റെ ലക്ഷ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam