വാട്സാപ്പ് ഡിലീറ്റ് ചെയ്ത ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, ബാലാവകാശ കമ്മിഷൻ കേസെടുത്തു

Published : Oct 09, 2026, 10:41 PM IST
mother booked for attacking daughter

Synopsis

വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനമുണ്ടായത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഫോണിലെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദനം എന്ന വാർത്തയിലാണ് നടപടി. പാറശാല എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി. വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനമുണ്ടായത്. ഉദിയന്‍കുളങ്ങര സ്വദേശികളായ വിഷ്ണു, ശോഭ ദമ്പതികളുടെ ഇളയ മകള്‍ വിഷ്ണു നന്ദയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തടിക്കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് വിവരം. മുഖത്തും കാലിലും പരുക്കേറ്റ കുട്ടിയെ കട്ടിലില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു
കെണിവെച്ചത് ആടിനെ, മണം പിടിച്ചെത്തി കരിമ്പുലി; കോന്നിയെ വിറപ്പിച്ചവൻ കൂട്ടിലായി