തൃശ്ശൂരിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Web Desk   | Asianet News
Published : Apr 18, 2020, 02:21 PM IST
തൃശ്ശൂരിൽ ഡെങ്കിപ്പനി പടരുന്നു; ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Synopsis

ജില്ലയിലെ കൊണ്ടാഴി,മുണ്ടത്തിക്കോട്,വരവൂര്,വരന്തരപ്പിള്ളിനടത്തറ,കൂര്ക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപനി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.  

തൃശ്ശൂർ: തൃശൂർ ജില്ലയിൽ് ഡെങ്കിപനി പടരുന്നു. 23 രോഗികളാണ് നിലവിൽ ജില്ലയിലുളളത്. കൊതുകുസാന്ദ്രത വർദ്ധിക്കുന്ന സാഹചര്യത്തില് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‌ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ജില്ലയിലെ കൊണ്ടാഴി,മുണ്ടത്തിക്കോട്,വരവൂര്,വരന്തരപ്പിള്ളിനടത്തറ,കൂര്ക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഡെങ്കിപനി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ വര്ദ്ധനയല്ലെങ്കിലും കൊതുകുകളുടെ സാന്ദ്രത കൂടുന്നത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിന് ഉണ്ടാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ പെയ്ത വേനല് മഴയ്ക്കു ശേഷമാണ് കൊതുകുകളുടെ എണ്ണത്തില് വര്ദ്ധനയുണ്ടായിരിക്കുന്നത്. ശുദ്ധജലത്തില് വളരുന്ന ഈഡിസ് കൊതുകുകള് വഴിാണ് രോഗം പടരുന്നത്. ഈ സാഹചര്യത്തില് കൊതുകുകളുടെ ഉറവിട നശീകരണം ആരോഗ്യവകുപ്പിൻറെ നേതൃത്വത്തില് തുടങ്ങിയിട്ടുണ്ട്. 

രോഗലക്ഷണങ്ങള് കണ്ടാല് സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറെ കാണണം.വൈറസ് രണ്ടാമത്തെ പ്രവാശ്യം ഒരാളില് പ്രവേശിച്ചാല് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യപ്രവര്ത്തകര് അറിയിച്ചു.

Read Also: ലോക്ക് ഡൗണിൽ കുടുങ്ങി ജീവിതങ്ങൾ; ചികിത്സക്കായി കൊച്ചിയിലെത്തിയ ലക്ഷദ്വീപുകാർക്ക് മടങ്ങാനായില്ല...

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
ക്ഷേത്ര പരിസരത്ത് നായയുമായി എത്തി പരാക്രമം, പിന്നാലെ പൊലീസ് വാഹനം ഇടിച്ച് തകർത്തു, ഗുണ്ടാനേതാവ് പിടിയിൽ