കു‍ട്ടികൾക്ക് കൊവിഡ് പോരാട്ട 'ഹീറോകൾ'ക്ക് ആശംസകൾ നേരാം;' മൈ കൊറോണ വാരിയറു'മായി തപാൽ വകുപ്പ്

By Web TeamFirst Published Apr 27, 2020, 7:29 PM IST
Highlights

സന്ദേശങ്ങളുടെ മുകൾ ഭാഗത്ത് അഭിനന്ദനം ലഭിക്കേണ്ട വ്യക്തിയുടെ പേരും മേൽവിലാസവും ഏറ്റവും താഴെയായി അയക്കുന്ന കുട്ടിയുടെ പേരും വയസ്സും മേൽവിലാസവും രേഖപ്പെടുത്തണം. 

തിരുവനന്തപുരം: കൊറോണക്കെതിരെ പോരാടുന്നവർക് ആശംസകൾ അറിയിക്കുവാൻ 'മൈ കൊറോണ വാരിയർ ' പദ്ധതിയുമായി തപാൽ വകുപ്പ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ആലുവ തപാൽ ഡിവിഷണൽ ഓഫീസ് ഈ അവസരം നൽകുന്നത്. കേരള തപാൽ സർക്കിൾ ആവിഷ്കരിച്ച പദ്ധതിയാണ് ഇത്.  ഇതിന്റെ ഭാഗമായി കുട്ടികൾക്ക് തങ്ങളുടെ കൊവിഡ് പോരാളികളോടുള്ള സ്നേഹവും ആദരവും സ്വന്തം  കൈപ്പടകളിൽ എഴുതിയ കത്തുകളായും ചിത്ര രചനകളായും epost.aluvadop@gmail.com എന്ന മെയിൽ ഐഡിയിലേക്ക് സ്കാൻ ചെയ്ത് അയക്കാം. 

ഈ - പോസ്റ്റ്‌  സംവിധാനത്തിലൂടെയാണ് ഈ സന്ദേശങ്ങൾ പോസ്റ്റ്മാൻ മുഖാന്തിരം കൊവിഡ് പോരാളികളുടെ അടുത്ത് എത്തുക. സന്ദേശങ്ങളുടെ മുകൾ ഭാഗത്ത് അഭിനന്ദനം ലഭിക്കേണ്ട വ്യക്തിയുടെ പേരും മേൽവിലാസവും ഏറ്റവും താഴെയായി അയക്കുന്ന കുട്ടിയുടെ പേരും വയസ്സും മേൽവിലാസവും രേഖപ്പെടുത്തണം. മെയ്‌ 3 വരെ ഇത്തരം സന്ദേശങ്ങൾ അയക്കാനുള്ള അവസരമുണ്ട്. സേവനം തികച്ചും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ആലുവ തപാൽ ഡിവിഷണൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484-2624408, 9446420626

click me!