തിരുവല്ലയിൽ വിഷാദ രോഗിയായ വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Published : Jul 24, 2022, 10:05 AM ISTUpdated : Jul 24, 2022, 10:34 AM IST
തിരുവല്ലയിൽ വിഷാദ രോഗിയായ വയോധികയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കോവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി  വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു

പത്തനംതിട്ട: തിരുവല്ലയിലെ കുറ്റപ്പുഴയിൽ 60 കാരിയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ  എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി  വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പീഡന കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു

കണ്ണൂർ: പീഡന കേസിൽ പ്രതിയായതോടെ കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. പീഡന പരാതിയിൽ കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പി വി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഡി സി സിയുടെ നടപടി, പിവി കൃഷ്ണകുമാറിനെ അന്വേഷണ വിധേയമായാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.

നീളം 12 അടി, തൂക്കം 15 കിലോ; ഭീമൻ പെരുമ്പാമ്പിനെ തിരുവനന്തപുരത്ത് പിടികൂടി

തിരുവനന്തപുരം കല്ലറ ഭരതന്നൂരിന് അടുത്ത് രാമരശ്ശേരിയിൽ നിന്ന് വലിയ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാരാണ് 12 അടി നീളമുള്ള പെരുന്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രാമരശ്ശേരി ഏലായിലെ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരാണ് പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ വീടുകളിൽ നിന്ന് കോഴികളെ കാണാതായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെ പെരുമ്പാമ്പ് തിന്നതാവാം എന്നാണ് കരുതുന്നത്. 15 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ ഉൾവനത്തിലേക്ക് വിടാനാണ് ഇപ്പോഴത്തെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി