മേൽശാന്തി അവധിയിലായതിനാൽ വിഷുത്തലേന്ന് വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം ഏൽപ്പിച്ചു, വൈകീട്ട് പോറ്റി മുങ്ങി

Published : Apr 17, 2025, 08:31 PM ISTUpdated : Apr 18, 2025, 07:25 PM IST
മേൽശാന്തി അവധിയിലായതിനാൽ വിഷുത്തലേന്ന് വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം ഏൽപ്പിച്ചു, വൈകീട്ട് പോറ്റി മുങ്ങി

Synopsis

പലതവണ ചോദിച്ചപ്പോഴും ഉടൻ ഏൽപ്പിക്കാമെന്ന് പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പിന്നീട് വൈകിട്ടോടെയാണ് രാമചന്ദ്രൻ പോറ്റിയും ക്ഷേത്രത്തിൽ ഇല്ലെന്ന് മനസിലായത്. വിഗ്രഹത്തിൽ ആഭരണങ്ങളും കണ്ടില്ല.

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തില്‍ കീഴ്ശാന്തി കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. എറണാകുളത്ത് നിന്നാണ് ഇയാളെ പിടിയിലായത്. കിരീടം ഉള്‍പ്പെടെ 20 പവൻ സ്വർണഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ച് മുങ്ങിയത്. വിശേഷ ദിവസങ്ങളിലാണ് വി​ഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. 

മേൽശാന്തി അവധിയായതിനാൽ വിഷുത്തലേന്ന് ആറു മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ളആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെയാണ് ഏൽപ്പിച്ചത്. എന്നാൽ പൂജകൾക്ക് ശേഷം ആഭരണങ്ങൾ തിരികെ കൈമാറിയില്ല. പലതവണ ചോദിച്ചപ്പോഴും ഉടൻ ഏൽപ്പിക്കാമെന്ന് പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പിന്നീട് വൈകിട്ടോടെയാണ് രാമചന്ദ്രൻ പോറ്റിയും ക്ഷേത്രത്തിൽ ഇല്ലെന്ന് മനസിലായത്. വിഗ്രഹത്തിൽ ആഭരണങ്ങളും കണ്ടില്ല.

Read More... കിരീടമടക്കം 20 പവൻ സ്വർണം പൊക്കി കീഴ്ശാന്തി, പണയവും വച്ചതാകട്ടെ ഫെഡറൽ ബാങ്കിലും; പണിപാളി, കയ്യോടെ പിടിയിലായി

രണ്ട് നെക്‌ലേസ്, കിരീടം, വലിയ മാല ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. നാലുമാസം മുൻപാണ് കീഴ്ശാന്തിരായി രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി ശങ്കർ റാവു ആണ് ഇയാളെ കൊണ്ടു വന്നതെന്ന് ഭാരവാഹികൾ പറയുന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ അരൂർ പൊലീസാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.    

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ