
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിൻ്റെ പി എ സുധീഷ് കുമാറിനെ മാറ്റി. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ പിഎയായിരുന്ന സുധീഷിനെ പുതിയ പ്രസിഡൻ്റും നിലനിർത്തിയിരുന്നു. എന്നാൽ കെ ജയകുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പി എ സുധീഷ് കുമാറിനെ പി എ സ്ഥാനത്ത് നിന്ന് മാറ്റിയത്. സുധീഷ് കുമാറിനെതിരെ ബോർഡ് പ്രസിഡൻ്റിന് ചില പരാതികളും ലഭിച്ചുവെന്നാണ് സൂചന. കാരിക്കോട് ഗണപതി ദേവസ്വം കഴകമായിട്ടാണ് സുധീഷ് കുമാറിനെ മാറ്റിയത്.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സർക്കാറും അടിമുടി വെട്ടിലായിരിക്കുമ്പോഴാണ് കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. ആദ്യം പ്രശാന്തിന് തുടർച്ച തീരുമാനിച്ചു. എന്നാൽ നിലവിലെ ബോർഡും അന്വേഷണ പരിധിയിലേക്ക് വന്നതോടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സിപിഎം വിലയിരുത്തി. പാർട്ടി ബന്ധമുള്ള പല പേരുകൾ പരിഗണിച്ചു. ഒടുവിൽ രാഷ്ട്രീയ നിയമനം ഒഴിവാക്കി പൊതു സ്വീകാര്യനായ കെ ജയകുമാറിനെ ബോർഡ് പ്രസിഡന്ർറ് ആക്കാൻ തീരുമാനിച്ചത്. പുതിയ ബോർഡ് പ്രസിഡൻ്റും പഴയ സ്‌റ്റാഫിനെ നിലനിർത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam