പെരുമ്പാവൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരിമാരായ ഏലിയാമ്മ സാമുവലും (94) സാറാമ്മ ജോർജും (77) അന്തരിച്ചു. റിട്ടയേർഡ് അധ്യാപികമാരായ ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച പെരുമ്പാവൂർ ഓൾ സെയ്ന്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും.

പെരുമ്പാവൂർ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരിമാർ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ഒന്നാം മൈൽ മുക്കടവിൽ വീട്ടിൽ ഏലിയാമ്മ സാമുവേൽ (94) മരിച്ചത്. പെരുമ്പാവൂർ ആശ്രമം സ്കൂൾ റിട്ട. അധ്യാപികയാണ്. രാത്രി എട്ട് മണിയോടെ സഹോദരി സാറാമ്മ ജോർജും (77) മരിച്ചു. കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. മല്ലപ്പിള്ളി തുരുത്തിക്കാട് മധുരംപൊയ്കയിൽ കുടുംബാംഗങ്ങളാണ് ഇരുവരും.

സോജു എസ്. കോശി (റിട്ട. മാനേജർ, ഇഎസ്ഐ), അനിത മാത്യു, സാം പി കോശി (ഇൻഷുറൻസ്), ഷീല റോയ് എന്നിവരാണ് ഏലിയാമ്മയുടെ മക്കൾ. മരുമക്കൾ: ആഷ സോജു, സാഗിസാം (മഹിളാലയം സ്കൂൾ, ആലുവ), റോയ് ഐസക് (റിട്ട. എഇഇ, എൽഎസ്ജിഡി). പരേതനായ ജോർജ് കുര്യൻ (ചുണ്ടോട്ട്, അടൂർ) ആണ് സാറാമ്മയുടെ ഭർത്താവ്. മകൾ: പരേതയായ മിനി. മരുമകൻ: ഷിബു. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച രണ്ട് മണിക്ക് പെരുമ്പാവൂർ ഓൾ സെയ്ന്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും.