ഗുരുവായൂരപ്പന് ഉത്രാടക്കാഴ്ചയായി നേന്ത്രക്കുലകൾ; തിരുവോണ സദ്യക്ക് പഴംപ്രഥമനുള്ളത് കഴിഞ്ഞാൽ ഭക്തര്‍ക്ക് ലേലത്തിൽ വാങ്ങാം

Published : Sep 04, 2025, 02:30 PM IST
Guruvayur temple

Synopsis

ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു. 

ഗുരുവായൂർ: ഉത്രാടദിനത്തിൽ ഗുരുവായൂരപ്പന് തിരുമുൽക്കാഴ്ചയായി ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചു. രാവിലെ ശീവേലിക്കുശേഷം 7.15-ഓടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് ആരംഭിച്ചത്. സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി കവപ്ര അച്യുതൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.

തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. ഇതിനുശേഷം നൂറുകണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ച് ദർശനസായൂജ്യം നേടി.

ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണസദ്യയിലെ പഴംപ്രഥമനായി ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾ കഴിഞ്ഞുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിനൊടുവിൽ ചരിത്രം! പാലാ നഗരസഭയെ നയിക്കാൻ ഇനി ജെന്‍സി ചെയർപേഴ്സൺ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരമാതാവായി ദിയ ബിനു
സജീവ് ഭൂമി നൽകി, കല്ലുംതാഴം ലോക്കല്‍ കമ്മിറ്റി വീടൊരുക്കി; അവയവ ദാനത്തിലൂടെ 7 പേര്‍ക്ക് പുതുജീവനേകിയ വിനോദിന്‍റെ കുടുംബത്തിന് സ്നേഹവീട്