സദ്യക്ക് പായസം ലഭിച്ചില്ല, ആലപ്പുഴയിൽ വിളമ്പുകാരനെ കല്ലുകൊണ്ടടിച്ചു, വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി

Published : Mar 23, 2026, 05:33 AM IST
Gasagase Payasam

Synopsis

വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.

ആലപ്പുഴ: സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു. പിന്നാലെ വീട്ടിൽ കയറി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും അതിക്രമം നടത്തുകയും ചെയ്തു. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് സംഭവം. വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിക്ക് ആണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. വഴിച്ചേരി മാർക്കറ്റിനു സമീപം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് പായസം കിട്ടിയില്ലെന്ന പേരിൽ ജോസ് ബഹളംവച്ച് വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കലക്ടർ അനുകുമാരി കഴിഞ്ഞ ദിവസം കടലിൽ, പിന്നീട് 'എയറിൽ', വേറിട്ട രീതിയിൽ വോട്ടെടുപ്പ് പ്രചാരണം
ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി