മക്കളില്ലാതെ ദത്തെടുത്തു, വൈകല്യം തിരിച്ചറിഞ്ഞിട്ടും തള്ളിയില്ല, കിടപ്പിലായ അമ്മയും മകനും ഇനി അഭയ കേന്ദ്രത്തിൽ

Published : Dec 28, 2023, 12:19 PM IST
മക്കളില്ലാതെ ദത്തെടുത്തു, വൈകല്യം തിരിച്ചറിഞ്ഞിട്ടും തള്ളിയില്ല, കിടപ്പിലായ അമ്മയും മകനും ഇനി അഭയ കേന്ദ്രത്തിൽ

Synopsis

വൈകല്യം മനസ്സിലായിട്ടും കഴിഞ്ഞ 39 വർഷമായി ശ്രീജിത്തിനെ ചേർത്ത് നിർത്തി സംരക്ഷിക്കുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുന്‍പ് ഭാമിനി വീണു പരിക്ക് പറ്റി കിടപ്പിലായതോട് കൂടി കുടുംബത്തിന്റെ താളം തെറ്റി.

കായംകുളം: ജന്മനാ മനോവൈകല്യമുള്ള 39 കാരനായ ശ്രീജിത്തിനേയും, വീണ് പരിക്ക് പറ്റി കിടപ്പിലായ മാതാവ് ഭാമിനിയേയും വള്ളിക്കുന്ന് കേന്ദ്രമായുള്ള മാതൃജ്യോതി അഭയകേന്ദ്രം ഏറ്റെടുത്തു. കായംകുളം നഗരസഭാ കൗൺസിലർ ബിന്ദു രാഘവന്റേയും, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീഹരി കോട്ടിരേത്ത് എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഇവരെ മാതൃജ്യോതി ഏറ്റെടുത്തത്. 

കായംകുളം, കൃഷ്ണപുരം, കാപ്പിൽമേക്ക് ശ്രീജിത്ത് ഭവനിൽ പുരുഷോത്തമൻ ഭാമിനി ദമ്പതികൾക്ക് മക്കളില്ലാഞ്ഞതിനേ തുടർന്നാണ് ശ്രീജിത്തിനെ ദത്തെടുത്ത് വളർത്തിയത്. വളർച്ചയുടെ ഘട്ടത്തിലാണ് ശ്രീജിത്തിന് മനോവൈകല്യമുണ്ടെന്ന് ദമ്പതികൾ മനസ്സിലാക്കുന്നത്. വൈകല്യം മനസ്സിലായിട്ടും കഴിഞ്ഞ 39 വർഷമായി ശ്രീജിത്തിനെ ചേർത്ത് നിർത്തി സംരക്ഷിക്കുകയായിരുന്നു. 

പിതാവ് പുരുഷോത്തമന്റെ മരണ ശേഷവും മാതാവ് ശ്രീജിത്തിനെ സംരക്ഷിച്ചു പോരുകയായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുന്‍പ് ഭാമിനി വീണു പരിക്ക് പറ്റി കിടപ്പിലായതോട് കൂടി കുടുംബത്തിന്റെ താളം തെറ്റി. ശ്രീജിത്തിന് മനോവൈകല്യമുള്ളത് കാരണം കൂടെ നിന്ന് സംരക്ഷിക്കുവാനോ, മാതാവിന് ആവശ്യമായ ചികിത്സയും, ഭക്ഷണവും നൽകുന്നതിന് ബുദ്ധിമുട്ടും നേരിട്ടതോടെയാണ് ജനപ്രതിനിധികൾ ഇടപെട്ടത്. മാതൃജ്യോതി ഏറ്റെടുത്തതോട് കൂടി ശ്രീജിത്തിനും, മാതാവിനും ആവശ്യമായ സുരക്ഷയും മരുന്നും, ഭക്ഷണവും ലഭ്യമാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; എന്നെന്നേക്കുമായി കൃഷി ഉപേക്ഷിക്കാൻ കർഷകർ, കരിയന്നൂരിൽ വന്യജീവി ശല്യം രൂക്ഷം