അം​ഗപരിമിതനായ ഹോമിയോ ഡിസ്പെൻസറി അറ്റൻഡർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Published : Aug 24, 2023, 11:47 PM ISTUpdated : Aug 24, 2023, 11:52 PM IST
അം​ഗപരിമിതനായ ഹോമിയോ ഡിസ്പെൻസറി അറ്റൻഡർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

Synopsis

അംഗപരിമിതനായ ഷെഫീഖിൻ്റെ മുച്ചക്ര വാഹനം മൃതദേഹത്തിനു സമീപത്തായി പാർക്കു ചെയ്ത നിലയിൽ ആണ്. 

പത്തനംതിട്ട: അടൂർ ഹോമിയോ ഡിസ്പെൻസറി അറ്റൻ്ററെ മരിച്ച നിലയിൽ കണ്ടെത്തി.അടൂർ കണ്ണംങ്കോട് ചെറു തിട്ടയിൽ ഷെഫീഖ് നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ജോലി ചെയ്യുന്ന അടൂർ നഗരസഭ ഡിസ്പെൻസറിക്കു സമീപത്തുള്ള പുരയിടത്തിലാണ് രാത്രിയോടെ മൃതദേഹം കണ്ടെത്. അംഗപരിമിതനായ ഷെഫീഖിൻ്റെ മുച്ചക്ര വാഹനം മൃതദേഹത്തിനു സമീപത്തായി പാർക്കു ചെയ്ത നിലയിൽ ആണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു അടൂർ പോലീസ് അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

മാലിന്യം റോഡിലിട്ട് മടങ്ങി വീട്ടുടമ, പിന്നാലെ വമ്പൻ പണി, മൊത്തം മാലിന്യവും സ്വന്തം ചിലവിൽ നീക്കണം, പിന്നെ പിഴ

പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ യുവ ആയുർവേദ ഡോക്ടറെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കർ (32) ആണ് ജീവനൊടുക്കിയത്. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്‍റെ ഭാര്യയായ ഋതു  യുട്യൂബർ കൂടിയായിരുന്നു.  

കഴിഞ്ഞ ദിവസം രാത്രിയാണ് ഋതികയെ വീട്ടിനുള്ളിലെ ശുചിമുറിക്കുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ ഉപയോഗിക്കുന്ന തോർത്തു മുണ്ടിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു മരിച്ച ഋതിക. രാത്രി 9 നും 10:45 നും ഇടയിൽ ബാത്ത് ടവൽ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങി മരിച്ചതായാണ് തൃത്താല പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഉന്നത പഠനം തുടരാനാവാത്തതിന്റെ വിഷമത്തിലായിരുന്നി ഋതിക എന്നാണ് റിപ്പോർട്ട്.  ഋതികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഉടനെ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മരിച്ച ഋതികയ്ക്ക്  നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമാണുള്ളത്.

PREV
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്