വിവാഹവുമായി ബന്ധപ്പെട്ട തർക്കം, നവവരന്‍റെ പിതാവിനെ തട്ടിക്കൊണ്ടു പോയി; പിന്തുടർന്നു രക്ഷിച്ച് പൊലീസ്

Published : Nov 16, 2026, 01:23 AM IST
kollam arrest

Synopsis

വിവാഹ തർക്കത്തെ തുടർന്ന് കൊല്ലത്ത് വരന്റെ പിതാവിനെ മർദിച്ച് തട്ടിക്കൊണ്ടുപോയ വധുവിന്റെ ബന്ധുവും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായി. വാഹനം പിന്തുടർന്ന് പൂയപ്പള്ളി പോലീസ് പിതാവിനെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടി റിമാൻഡ് ചെയ്യുകയും ചെയ്തു.

കൊല്ലം: വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വധുവിന്‍റെ ബന്ധുവും സുഹൃത്തുക്കളും ചേർന്നു നവവരന്‍റെ പിതാവിനെ തട്ടിക്കൊണ്ടു പോയി. തട്ടികൊണ്ടുപോകൽ സംഘത്തിന്‍റെ വാഹനം പിന്തുടർന്നു തടഞ്ഞ് നിർത്തി പിതാവിനെ പൊലീസ് മോചിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇളമാട് കോട്ടയ്ക്കവിള ഗീതുവിലാസത്തിൽ ജോണിയെയാണു (59) തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ അക്രമി സംഘം മർദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് ജോണി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

വധുവിന്‍റെ ബന്ധു കടയ്ക്കൽ പുലിപ്പാറ വൈഷ്ണവത്തിൽ അർജുൻ (29), സുഹൃത്തുക്കളായ കോട്ടുക്കൽ നെടുംപച്ചയിൽ വീട്ടിൽ ആസിഫ് (27), കടയ്ക്കൽ പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (38), കടയ്ക്കൽ പുലിപ്പാറ ശ്രീനിലയത്തിൽ ആദർശ് (29) എന്നിവരാണ് തട്ടിക്കൊണ്ട് പോകൽ സംഘത്തിലുണ്ടായിരുന്നത്. ഇവരെ പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. വരനായ അർജുന്‍റെ ബന്ധുവായ പെൺകുട്ടി ജോണിയുടെ മകനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. വിദേശത്തായിരുന്ന അർജുൻ 11നാണ് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളുമായി ചെറുവക്കലുള്ള ജോണിയുടെ വീട്ടിലെത്തി മകനെ തിരക്കി.

ഈ സമയം ജോണിയുടെ മകനും നവവധുവും മറ്റു കുടുംബാംഗങ്ങളും പുറത്തുപോയിരുന്നു. മകനെ കാണാഞ്ഞതിനാൽ ജോണിയെ ഭീഷണിപ്പെടുത്തി സംഘം മടങ്ങി. രാത്രി പത്തരയോടെ വീണ്ടും തിരികെയെത്തി‌യപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മുറിക്കുള്ളിൽ കയറിയ സംഘം മർദിച്ച ശേഷം ബലമായി പിടിച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി ജോണി പറയുന്നു. ബഹളം കേട്ട സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഓയൂർ ചെങ്കൂരുള്ള വീട്ടിലേക്കാണ് ആദ്യം ജോണിയെ കൊണ്ടുപോയത്. പൊലീസ് എത്താൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കി മറ്റൊരിടത്തേക്കു പോകുന്നതിനിടെയാണ് നാട്ടുകാരുടെ സഹായത്തോടെ പൂയപ്പള്ളി പൊലീസ് ഇവരെ പിന്തുടർന്നു പിടികൂടിയത്. ഇൻസ്പെക്ടർ എം.മനോജ്, ക്രൈം എസ്ഐ എഫ്.ആർ. മനോജ്, ഗ്രേഡ് എസ്ഐ രമേശ്കുമാർ, സിപിഒ രജിൻ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഫാസിസ്റ്റുകൾ ഭീരുക്കളാണ്, നമ്മൾ ധീരന്മാർ; ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ല, ഇത് എന്റെ വാക്ക്' വി.ഡി. സതീശൻ
സർക്കാർ സ്പോൺസേർ‍ഡ് പ്രോഗ്രാം, സഭയെ മുറിവേൽപ്പിച്ചു, പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമർശനകളുമായി ഓർത്തഡോക്സ്‌ സഭ