
തിരുവനന്തപുരം: ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് പനത്തുറയില്‍ നിര്‍മ്മിക്കുന്ന പാലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പാലം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സര്‍ക്കാര്‍ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റെയും നിലപാടാണ് തര്‍ക്കത്തിന് കാരണം.
ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിര്‍മ്മിക്കണമെന്നും ഇതിനായി നിലവിലെ അലൈന്റ്മെന്റ് മാറ്റണമെന്നും ധീവരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞ ദിവസം പാലം നിര്‍മ്മാണം ആരംഭിക്കാന്‍ ജെസിബി അടക്കമുള്ള യന്ത്രങ്ങളും സാധനങ്ങളുമായി എത്തിയ ഉദ്യാേഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കളക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഭൂമി ആരുടേതെന്ന് കണ്ടെത്താന്‍ ലാന്‍ഡ് തഹസില്‍ദാര്‍ കെ.ജി. മോഹനന്റെ നേത്യത്വത്തില്‍ താലൂക്ക് സര്‍വ്വേയര്‍മാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത് സംബന്ധിച്ചുളള റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് കൈമാറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജലപാത നിര്‍മ്മിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് സഞ്ചരിക്കാനുള്ള പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ജലപാതയിലൂടെ ബോട്ട് കടന്നുവരുമ്പോള്‍ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിങ് പാലമാണ് സ്ഥാപിക്കുക. നാട്ടുകാര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ തക്കതരത്തിലുളള പ്രത്യേക റാമ്പും പാലത്തില്‍ ഉണ്ടാകുമെന്ന് ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.
കർണാടകയിൽ വകുപ്പ് വിഭജനമായി; ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്, മറ്റു വകുപ്പുകൾ ഇങ്ങനെ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam